മോദി യോഗയുടെ വേൾഡ് അംബാസിഡർ : ഡോ. ലിജി ചുങ്കത്ത്
നരേന്ദ്രമോദി യോഗയുടെ വേൾഡ് അംബാസിഡർ ആണ് എന്ന് കായകല്പം ആയുർവേദ ഹോസ്പിറ്റൽ എംഡി ഡോ. ലിജി ചുങ്കത്ത് പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷമോർച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണക്കര സ്‌പൈസിൻ തേക്കടി ഹോട്ടലിൽ വെച്ച് നടന്ന യോഗ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി ലിജി ചുങ്കത്ത്.
കേവലം രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കപ്പുറം യോഗയും ആയുർവേദവുമടക്കമുള്ള നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയമായ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയെടുക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന മറ്റൊരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ല.
നരേന്ദ്രമോദി ബ്രാൻഡംബാസിഡർ എന്ന നിലയിൽ സ്വയം ഏറ്റെടുത്ത് ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത് കൊണ്ടാണ് അന്താരാഷ്ട്രതലത്തിൽ യോഗയ്ക്ക് ഔദ്യോഗികമായ സ്വീകാര്യത ഉണ്ടായത്.
വ്യത്യസ്തമായ തലങ്ങളിൽ യോഗ ആചരിക്കാൻ സാധിക്കും. ഓരോ മനുഷ്യരും അവനവർക്ക് ചേർന്ന രീതിയിൽ യോഗശീലിച്ചാൽ രോഗമില്ലാത്ത ശാരീരിക മാനസിക അവസ്ഥകൾ ഉണ്ടാവുകയും വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഒന്നായി ചേരുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻ്റ ശ്രീ വിസി വർഗീസ് അധ്യക്ഷത വഹിച്ചു, ബിജെപിയിലേക്ക് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എ വി മുരളി ,മണ്ഡലം പ്രസിഡൻ്റ് അമ്പിയിൽ മുരുകൻ, അമ്മയ്ക്ക് ഒരുമ്മ സ്നേഹ കൂട്ടായ്മയുടെ രക്ഷാധികാരി ഡേവിസ് തോമസ്, കെ വി വി ഇ എസ് ചക്കുപള്ളം യൂണിറ്റിന്റെ ജനറൽ സെക്രട്ടറി ജോസ്കുട്ടി പെയ്യലുമുറിയിൽ വിക്ടറി ട്രേഡേഴ്സ് ഉടമ തോമസ് ചാക്കോ തുടങ്ങി നിരവധി പേർ പങ്കെടുത്തു ,
സക്ഷമ ഇടുക്കി ജില്ല സെക്രട്ടറി ശ്രീ അശോക് കുമാർ പിവി യോഗ പരിശീലനത്തിന് നേതൃത്വം നൽകി