യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറണം: പി ജെ ജോസഫ് എം എൽ എ.
കോട്ടയം :തൊഴിൽ രംഗത്ത് യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി വളരണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ പറഞ്ഞു. യൂത്ത് ഫ്രണ്ട് 55 മത് ജന്മദിന സമ്മേളനം
കേരള കോൺഗ്രസ് പാർട്ടി ഓഫീസിൽ ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ അന്വേഷകർ മാത്രമായി നിലകൊള്ളുന്ന കാലം മാറിക്കഴിഞ്ഞു. അവസരങ്ങൾ കണ്ടെത്തേണ്ട കാലത്താണ് യുവജനങ്ങൾ നിലകൊള്ളുന്നെതെന്നും ലോകമാകെ ഒറ്റ ക്കമ്പോളമായി കാണാൻ നമുക്ക് കഴിയണ മെന്നും പി.ജെ ജോസഫ് എം.എൽ എ പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണം നൽകി. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ എം.പി അഡ്വ:പി.സി തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ:മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ മുൻ എം.പി അഡ്വ. ജോയി എബ്രഹാം , കുഞ്ഞു കോശി പോൾ,തോമസ് കണ്ണംന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ അപു ജോൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. ജെയിസൺ ജോസഫ്, എ.കെ ജോസഫ് ,വിജെ ലാലി , എം മോനിച്ചൻ , കെ വി കണ്ണൻ ,ഷിജു പാറയിടുക്കിൽ എന്നിവർ പ്രസംഗിച്ചു.