Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ ഭരണസമിതിയിലെ അവശേഷിക്കുന്ന ഏക മെമ്പറും സ്കൂൾ വിദ്യാഭ്യാസകാലത്ത്  സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന  മണിയങ്ങാട്ട് പാപ്പച്ചന്റെ സംസ്ക്കാരം ശനിയാഴ്ച്ച11 മണിക്ക്





  പിതൃ സഹോദരനായ മാത്യു മണിയങ്ങാടൻ എം പി ക്കൊപ്പം ജവഹർലാൽ നെഹ്റു നിയമിച്ച മണിയങ്ങാടൻ കമ്മീഷന്റെ ഭാഗമായി ഇടുക്കി പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയിറക്കപ്പെട്ട എല്ലാ കർഷകർക്കും  നഷ്ട്ട പരിഹാരം വാങ്ങി ക്കൊടുക്കുവാൻ കമ്മീഷനോടൊപ്പം പദ്ധതി പ്രദേശങ്ങളിൽ മുഴുവൻ സന്ദർശനം നടത്തുകയും കുടിയിറക്കപ്പെട്ട കർഷകർക്ക് പകരം സ്ഥലവും
മേടിച്ചു കൊടുക്കുവാൻ സാധിച്ചതും മണിയങ്ങാട്ട് പാപ്പച്ചന്റെ ശ്രമഫലമായാണ്.


ആരോഗ്യ രംഗത്ത് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കട്ടപ്പനയിൽ ഗവൺമെൻറ് ആശുപത്രിക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി അനുമതി കിട്ടുകയും  നിർമ്മാണ പ്രവർത്തനങ്ങളുടെ കൺവീനർ സ്ഥാനം വഹിക്കുകയും ചെയ്തു.

ആരാധനാ സൗകര്യത്തിനുവേണ്ടി വള്ളക്കടവ് സെൻറ് ആൻറണീസ് ദേവാലയത്തിനുവേണ്ടിയും വിദ്യാഭ്യാസത്തിനായി സെൻറ് ആൻറണീസ് എൽ പി,യു പി സ്കൂളുകൾക്കും സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു.

അങ്ങനെ ദേവാലയവും സ്കൂളുകളും നിർമ്മിക്കപ്പെടുകയും ചെയ്തു.
നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വളരെക്കാലം പിടിഎ പ്രസിഡണ്ടായിട്ടിരിക്കുകയും സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ കാര്യമായി സംഭാവനകൾ നൽകുകയും ചെയ്തു.

വള്ളക്കടവ് ഭാഗത്ത് വൈദ്യുതി കൊണ്ടുവരുന്നതിനുവേണ്ടി വളരെ നാളുകൾ പ്രയത്നിക്കുകയും കമ്മിറ്റിയുടെ കൺവീനറായി പ്രവർത്തിക്കുകയും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയും ചെയ്തു.

കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യകാല ഭരണസമിതിയിൽ തുടർച്ചയായി 16 വർഷം മെമ്പറായിരുന്ന സമയത്ത് പഞ്ചായത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻകൈ എടുത്തിട്ടുണ്ട്.

ഇന്ന് കാണുന്ന കട്ടപ്പന നഗരസഭയുടെ അടിസ്ഥാനമിട്ടതിൽ പ്രധാന പങ്കാളിയാണ് മണിയങ്ങാട്ട് പാപ്പച്ചൻ.

ആദ്യകാലത്തെ കരിമ്പ് കർഷകനും നെൽ കൃഷിക്കാരനും കുരുമുളക് കൃഷിക്കാരനും കൊക്കോ കൃഷിക്കാരനുമുള്ള അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൃഷിക്കാരന്റെ പട്ടയഭൂമിയിലെ സ്വയം വളർത്തിയ മരങ്ങൾ വനംവകുപ്പ് വെട്ടിക്കൊണ്ടു പോകുന്നതിനെതിരെ കോടതിയിൽ നിന്നും വിധി സമ്പാദിച്ച് വാങ്ങിയത് അനേകം കർഷകർക്ക് പ്രയോജനമായി.

ഹൈറേഞ്ചിന്റെ നാനവിധമായ വികസന പ്രവർത്തനങ്ങളിൽ വളരെ ദീർഘനാൾ ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കുകയും  മദ്യവർജനത്തിനുവേണ്ടി പല മുന്നേറ്റങ്ങളും നടത്തിയിട്ടുള്ള 12 മക്കളുടെ പിതാവായ സ്വാർത്ഥ താല്പര്യങ്ങൾ ഒന്നുമില്ലാത്ത തികച്ചും ഒരു ഗാന്ധിയനായ  ലൂക്കോസ് മണിയങ്ങാടന്റെ വേർപാട് ഹൈറേഞ്ചിന് ഒരു തീരാദുഃഖമായി അവശേഷിച്ചിരിക്കുകയാണ്.

കട്ടപ്പന മിനി സ്റ്റേഡിയത്തിൽ മൃത ശരിരം പൊതുദർശനത്തിന് എത്തിച്ചപ്പോൾ പൗരാവലിയുടെ ആദരാഞ്ജലിയർപ്പിച്ചു.

ശവസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.45 ന് വീട്ടിൽ ആരംഭിച്ച് വള്ളക്കടവ് സെൻറ് ആൻറണീസ് ദേവാലയ സിമിത്തേരിയിൽ നടക്കുന്നതുമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!