കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം ജൂൺ 20 ന്


കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളും, ബാങ്കിന്റെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്നവരുമായ എസ്എസ്എൽസി, പ്ലസ് ടു എന്നീ കോഴ്സുകളിൽ ഫുൾ ‘എ പ്ലസ്’ വാങ്ങിയ വിദ്യാർത്ഥികളെയും മറ്റ് അംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരെയും ആദരിക്കുന്നതിന് ജൂൺ 20ന് പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അറിയിച്ചു.
രാവിലെ 11 മണിക്ക് സി എസ് ഐ ഗാർഡനിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, വിവിധ രംഗങ്ങളിലെ പ്രതിഭകൾ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗമത്തിൽ വച്ച് പ്രതിഭകളെ അഡ്വ. ഡീൻ കുര്യാക്കോസ് എംപി ആദരിക്കും. ബാങ്ക് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച നാടക രചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കിയ കെ സി ജോർജിനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.
യോഗത്തിൽ അഡ്വ. കെ ജെ ബെന്നി, ജോയി കുടക്കച്ചിറ, ഐബിമോൾ രാജൻ, മനോജ് മുരളി, ജോയി ആനിത്തോട്ടം, പിഎം സജീന്ദ്രൻ, ടിജെ ജേക്കബ്, സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പ്രസംഗിക്കും.