ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഊർജ സംരക്ഷണ ഉപകരണങ്ങളുടെ രണ്ടാംഘട്ട വിതരണം സംഘടിപ്പിച്ചു
ജില്ലയിലെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന
നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി അംഗൻജ്യോതി പദ്ധതി പ്രകാരമാണ് പരിപാടി നടത്തിയത്.
ജില്ലയിലെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന
‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായി അംഗൻജ്യോതി പദ്ധതി പ്രകാരമാണ്
34 അംഗൻവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ രണ്ടാംഘട്ട വിതരണവും നെറ്റ് സീറോ കാർബൺ ശില്പശാലയും സംഘടിപ്പിച്ചത്.ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ
വനിതാ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി ഉപകരണങ്ങൾ വിതരണം ചെയ്യ്തുകൊണ്ട് ഉത്ഘാടനം ചെയ്തു.
കാർബൺ ബഹിർമനം കുറച്ചു 2050ൽ കേരളം നെറ്റ് സീറോ സംസ്ഥാനം ആവുക എന്നതാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് .പരിപാടിയിൽ വൈസ് പ്രസിഡന്റ് രജനി സജി, റിസോർസ് പേഴ്സൺ ഗീത ബാബു,കെ ജി അരുൺ കുമാർ,പഞ്ചായത്ത് അംഗം മിനി സുകുമാരൻ,ജെയ്നമ്മ ബേബി,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കണ്ണമുണ്ടയിൽ,മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.