Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി വായനാദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു


ഇതിന്റെ ഭാഗമായി വായനാദിന പ്രതിജ്ഞ കെവിൻ കെ എസ് ചൊല്ലി കൊടുക്കുകയും, വായനയുടെ മൂല്യം ഉയർത്തിക്കാട്ടുന്ന ഗാനം ഡൽനാ മരിയയും കൂട്ടരും അവതരിപ്പിക്കുകയും,കുമാരി ജീയന്ന ജോമോൻ വായനാദിന സന്ദേശം
നൽകുകയും ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി അക്ഷരമരം, പോസ്റ്റർ രചന,പുസ്തക പ്രദർശനവും പരിചയപ്പെടലും, ക്വിസ് മത്സരം,കവികളെ പരിചയപ്പെടുത്തൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ബെസ്റ്റ് ന്യൂസ് റീഡർ കോമ്പറ്റീഷൻ, തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് അധ്യാപകരും കുട്ടികളും ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നേദിവസം സ്കൂൾ സീനിയർ അസിസ്റ്റന്റ് ഫാദർ ജോസ് ചവറപ്പുഴ കുട്ടികൾക്ക് വായനാദിന ആശംസകൾ നേർന്നു സംസാരിച്ചു.