കട്ടപ്പന ബി.ആർ.സി യിൽ ഡ്രാമ തെറാപ്പി രണ്ടാം ഘട്ടത്തിന് തുടക്കമായി
കട്ടപ്പനയുടെ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി “ഡ്രാമ തെറാപ്പി ” ദ്വിദിന ശിൽപ്പശാല തുടങ്ങി.
കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ. ജെ ബെന്നി ഉത്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളിൽ ഉൾക്കൊള്ളുന്ന കഴിവുകളെ കണ്ടെത്തി അവ വികസിപ്പിക്കുകയും അതുവഴി ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതാണ് ഡ്രാമാ തെറാപ്പി യുടെ ലക്ഷ്യം.
കട്ടപ്പന ബി.ആർ.സി ബി.പി സി ഷാജിമോൻ കെ ആർ ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടന കർമ്മം കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ. ജെ ബെന്നി നിർവഹിച്ചു.
കട്ടപ്പന ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാൻ്റി പി.റ്റി, പ്രോഗ്രാം കൺവീനർ റിയാ പോൾ, ആർ.പി മാരായ അദിത്ത്, ഗൗതം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കട്ടപ്പന ബി.ആർ സി പരിധിയിലുള്ള വിവിധ സ്കൂളുകളിൽ പഠിക്കുന്ന 20 കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.