പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘കുടുംബക്കാരെ മുഴുവൻ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് തീരുമാനം; കോൺഗ്രസ് കുടുംബാധിപത്യ പാർട്ടി’; കെ സുരേന്ദ്രൻ


വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് രണ്ടാം വീടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ലെന്നും കുടുംബക്കാരെ മുഴുവൻ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് സുരേന്ദ്രൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺഗ്രസ് കുടുംബാധിപത്യ പാർട്ടിയാണെന്ന് അദ്ദേഹം വിമർശിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റോബർട്ട് വദ്രയെക്കൂടി നിർത്തിയാൽ കുടുംബാധിപത്യം സമ്പൂർണമായെന്ന് സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ നേതാക്കൾ ആരും നിന്നാൽ ജയിക്കാത്തത് കൊണ്ടാണോ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. വയനാട് കുടുംബമാണെന്ന് പറഞ്ഞിട്ട് കുടുംബക്കാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.