നാട്ടുവാര്‍ത്തകള്‍
ബവ്റിജസ് ഔട്‌ലെറ്റിലെ തിരക്ക് നിയന്ത്രിക്കാൻ ഡ്യൂട്ടിക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ; പ്രതി പിടിയിൽ
ബവ്റിജസ് ഔട്‌ലെറ്റിലെ തിരക്ക് നിയന്ത്രിക്കാൻ ഡ്യൂട്ടിക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കരിമണ്ണൂർ കിളിയറ സ്വദേശി പന്നാരകുന്നേൽ ബിനുവിനെ (കണ്ണായി –38) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
സിവിൽ എക്സൈസ് ഓഫിസർ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അസഭ്യം വിളിച്ച് ആക്രമിക്കാൻ അടുത്തു. സ്ഥലത്ത് ഉണ്ടായിരുന്ന എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥൻ എം. ഐ. സുബൈർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധ ഭീഷണി മുഴക്കി ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നീട് കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതി ബിനുവിനെ റിമാൻഡ് ചെയ്തു.