6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

‘റോഡ് പണിയാൻ അറിയില്ലെങ്കിൽ എന്‍ജിനീയര്‍മാര്‍ രാജി വയ്ക്കണം’



ന്നായി റോഡു നിർമാണം നടത്താനാവില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുകയാണു നല്ലതെന്ന് ഹൈക്കോടതി. കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക് അവസരം നൽകുകയാണു വേണ്ടതെന്നും കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ പറഞ്ഞു.

ല്ല റോഡുകൾ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തത്. കഴിഞ്ഞ വർഷം കോടതി ഇടപെട്ടു നിർമാണം നടത്തിയവ മാസങ്ങൾക്കകം തകർന്നെന്നും വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴിൽ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനോടും കടുത്ത വിമർശനമാണു കോടതി ഉയർത്തിയത്. ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങൾ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി വ്യക്തമാക്കി.

സംസ്ഥാനത്തു വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണി വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട് എന്നു കോടതി ചൂണ്ടിക്കാണിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെയും കോടതി വിമർശിച്ചു. കൊച്ചിയിലെ റോഡുകളിലുള്ള അനധികൃത കേബിളുകൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!