കട്ടപ്പന ഫൊറോനയിലെ എല്ലാ ഇടവകളെയും കോർത്തിണക്കിക്കൊണ്ട് ജീവൻ എന്ന പേരിൽ ബ്ലഡ് ബാങ്ക് രൂപീകരിച്ചു
ജീവൻ രക്തദാനം മഹാദാനം.
ഫൊറോനയിലെ എല്ലാ ഇടവകളെയും കോർത്തിണക്കിക്കൊണ്ട് ജീവൻ എന്ന പേരിൽ ബ്ലഡ് ബാങ്ക് രൂപീകരിച്ചു.
ജൂൺ 14 -ലോക രക്തദാന ദിനത്തോടനുബന്ധിച്ച്
കട്ടപ്പന ഫൊറോന SMYM ന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഫൊറോനയിലെ എല്ലാ ഇടവകളെയും കോർത്തിണക്കിക്കൊണ്ട് ജീവൻ എന്ന പേരിൽ ബ്ലഡ് ബാങ്ക് രൂപീകരിച്ചു.
ബ്ലഡ് ബാങ്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ:കെ ജെ ബെന്നി നിർവഹിച്ചു.
ഹൈറേഞ്ച് മേഖലയിൽ എവിടെ രക്തം ആവശ്യം വന്നാലും കട്ടപ്പന ഫൊറോനയിലെ യുവജനങ്ങൾ സന്നദ്ധരാണന്ന് ഭാരവാഹികൾ അറിയിച്ചു.
SMYM കട്ടപ്പന ഫൊറോന പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ ,SMYM കട്ടപ്പന ഫൊറോന ഡയറക്ടറായ ഫാദർ നോബി വെള്ളാപ്പള്ളി, അസി. വികാരിയായ ഷിബിൻ മണ്ണാറത്ത് Smym ഭാരവാഹികളായ ടെസ വിനോദ്, ചെറിയാൻ വട്ടക്കുന്നേൽ, മെതുസലഫ് ,എന്നിവർ നേതൃത്വം നൽകി.
നഗരസഭ കൗൺസിലർമാരായ, സിജു ചക്കുംമൂട്ടിൽ, സോണിയ ജെയ്ബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
രക്തം ആവശ്യമായി വരുന്നവർ 7994159726, 9526171922 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.