ആൾ കേരള കോളേജസ് അലുമിനി ഫോറം യുഎഇ യുടെ ആഭിമുഖ്യത്തിൽ ഇരട്ടയാർ നാലുമുക്ക് ഗവ.ഹൈസ്കൂളിൽ പഠനോപകരണങ്ങളും ഫർണീച്ചറുകളും വിതരണം ചെയ്തു.
ബാൻ്റു മേളത്തിൻ്റെ അകമ്പടിയോടെ വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സ്വീകരിച്ചു
തുടർന്ന് സ്കൂൾ ഹാളിൽ നടന്ന പരിപാടി
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു.
സംഘടന സ്കൂളിലെത്തിച്ച ഫർണിച്ചറുകളും പഠനോപകരണങ്ങളും എസ്പി, സ്കൂളിനു സമർപ്പിച്ചു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും നല്കി അനുമോദിച്ചു.
പി ടി എ പ്രസിഡൻറ് വി.എസ് ശശി അധ്യക്ഷത വഹിച്ചു.
അക്കാഫ് പ്രസിഡൻ്റ് ചാൾസ് പോൾ, മുഖ്യാതിഥി ആയിരുന്നു.
1998 ലാണ് കേരളത്തിലെ വിവിധ കോളേജുകളിൽ പഠിച്ചവരും ഇപ്പോൾ യുഎഇയിൽ ഉള്ളവരുമായ
പൂർവ്വ വിദ്യാത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് സംഘടന നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ സേവനങ്ങൾ നടത്തിവരുന്നു. 72000 ത്തോളം പേരാണ് സംഘടനയിലുള്ളത്. ഇവരുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാലുമുക്ക് ഗവ.ഹൈസ്കൂളിന് ഫർണീച്ചറുകളും പഠനോപകരണങ്ങളും വിതരണം ചെയ്തത്. എൽ പി വി 35 സെമിനാർ ചെയറുകൾ, വൈറ്റ് ബോർഡുകൾ, എന്നിവയ്ക്കു പുറമെ സ്കൂൾ ബാഗ്, ഇൻട്രുമെൻ്റ് ബോക്സ്, കളർ പെൻസിലുകൾ തുടങ്ങി മിഠായി വരെ സംഘടനാ ഭാരവാഹികൾ കുരുന്നുകൾക്കായി സ്കൂളിലെത്തിച്ചു നല്കി.
സംഘടന വൈസ് പ്രസിഡൻറ് ശ്യം വിശ്വനാഥ് , പഞ്ചായത്തംഗം ആനന്ദ് സുനിൽകുമാർ, ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീലത തോമസ്, എസ് എം സി ചെയർമാൻ പി.സി. ശിവകുമാർ , രഞ്ജിനി രാജേന്ദ്രൻ, ജിൻസ് വി.ജോർജ് എന്നിവർ സംസാരിച്ചു.