Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ ലബ്ബക്കട ജോൺപോൾ മെമ്മോറിയൽ ബി.എഡ് കോളേജിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ബി.എഡ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടന്നു


സി. എസ്. ടി. സഭ സെൻറ് ജോസഫ് പ്രൊവിൻസ് പ്രൊവിന്‍ഷ്യാൾ ഫാ.ഡോ. ജിജോ ജെയിംസ് ഇണ്ടിപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിലെ അധ്യാപകരുടെ ദൗത്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു.
പ്രിൻസിപ്പൽ ഡോ.റോണി എസ് റോബർട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ,കോളേജ് മുൻ മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര, ഡോ. ജോൺസൺ വി, ലാലു പി. ഡി , ഫാ. പ്രിൻസ് ചക്കാലക്കൽ, കോളേജ് ബർസാർ ഫാ.ജോബിൻ പേനാട്ടുകുന്നേൽ, ഡോ. മഞ്ജു ജോസഫ്, മേബിൾ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.