കളിചിരികളുമായി വീണ്ടും വിദ്യാലയങ്ങൾ ഉണർന്നു. ആദ്യക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ അദ്ധ്യാപകർ തൊപ്പിയും ബലൂണും മിഠായിയും നൽകിയാണ് സ്വീകരിച്ചത്
കളിചിരികളുമായി വീണ്ടും വിദ്യാലയങ്ങൾ ഉണർന്നു.
ആദ്യക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ അദ്ധ്യാപകർ തൊപ്പിയും ബലൂണും മിഠായിയും നൽകിയാണ് സ്വീകരിച്ചത്.
രണ്ട് മാസത്തെ അവധിക്ക് ശേഷം വിദ്യാലയങ്ങളിൽ വീണ്ടും കളി ചിരികൾ ഉയർന്നു.
കലാലയങ്ങളിലെ ക്ലാസ് മുറികൾ സന്തോഷത്തിന്റ് അലയടികളാൽ നിറഞ്ഞു.
കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ 90 കുട്ടികളാണ് എത്തിയത്.
സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭ കൗൺസിലർ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ഹൈസ്ക്കുൾ ഹെഡ് മാസ്റ്റർ ബിജുമോൻ ജോസഫ്, എൽ പി സ്കൂൾഹെഡ് മാസ്റ്റർ ദിപു ജേക്കബ്, പി റ്റി എ പ്രസിഡന്റ് ജെയ്ബി ജോസഫ് , റോസ്മിൻ ആന്റണി, സോണി മോൾ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
കുരുന്നുകൾക്ക് തൊപ്പിയും ബലൂണും മിഠായും നൽകിയാണ് അദ്ധ്യാപകർ സ്വീകരിച്ചത്.
തുടർന്ന് കുട്ടികളുടെ കലാപരിപടികളും നടന്നു.