വൈ.എം.സി.എ. ഇടുക്കി സബ് റീജിയൺ ഭാരവാഹികൾ


വൈ.എം.സി.എ. ഇടുക്കി സബ് റീജിയൺ ചെയർമാനായി മാമ്മൻ ഈശോ കുമളി, സീനിയർ വൈസ് ചെയർമാനായിസി.സി.തോമസ് നെടുംകണ്ടം, 30 വയസിൽ താഴെയുള്ള വൈസ് ചെയർമാനായി ജോ വർഗീസ് വെട്ടിയാങ്കൽ ഇടുക്കി, ജനറൽ കൺവീനറായി സനു വർഗീസ് രാജകുമാരി എന്നിവരേയും
കൺവീനർമാരായി ജോജി സെബാസ്റ്റ്യൻ വണ്ടിപ്പെരിയാർ [മിഷൻ ആൻറ് ഡെവലപ്പ്മെൻറ് ], ലാൽ പീറ്റർ കട്ടപ്പന [ ട്രെയിനിംഗ് ആൻറ് ലീഡർഷിപ്പ് ], അരുൺ മാത്യു രാജകുമാരി [ യൂത്ത് വുമൺആൻറ് ചിൽഡ്രൻ], രജിത് ജോർജ് കട്ടപ്പന [ സ്പോർട്സ് ആൻറ് ഗെയിംസ് ], കെ.കെ.ബാബു കണ്ണങ്കര ചെറുതോണി [ മീഡിയ ആൻറ് കമ്മ്യൂണിക്കേഷൻ ] , ഡയാനാ ജോൺ അടിമാലി [ വനിതാ ഫോറം ], ടി.ടി.തോമസ് കുമളി [സീനിയർ സിറ്റിസൺ ], രാജേഷ് ജോസ് അടിമാലി ( യുവതപ്രമോട്ടർ ] എന്നിവരേയും തെരഞ്ഞെടുത്തിട്ടുള്ളതായി വൈ.എം.സി.എ സബ് റീജിയൺ ചെയർമാൻ ജേക്കബ്‌പോൾ പുല്ലൻ, വൈസ് ചെയർമാൻ വർഗീസ് വെട്ടിയാങ്കൽ എന്നിവർ അറിയിച്ചു………….. പുതിയ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും പ്രവർത്തന ഉദ്ഘാടനവും 26 – ന് (26.05-2024 ഞായർ ] ഉച്ച കഴിഞ്ഞ് നാലിന് കുമളി വൈ.എം.സി.എ ഹാളിൽ നടക്കും. കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. കുമളി മാർ തോമാ പള്ളി വികാരി റവ. വിജയ് മാമ്മൻ അനുഗഹ പ്രഭാഷണം നടത്തും. വിവിധ മഹത് വ്യക്തികൾ ആശംസാപ്രസംഗങ്ങൾ നടത്തുമെന്നും സബ് റീജിയൺ മീഡിയ കൺവീനർ ബാബു കണ്ണങ്കര കുമളി വൈ എം.സി.എ. സെക്രട്ടറി സനൽ മത്തായി എന്നിവർ അറിയിച്ചു…