Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജകുമാരി കോളേജിൽ മുഖാമുഖം പരിപാടി


രാജകുമാരി എൻഎസ്എസ് കോളേജിൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ എംജി സർവകലാശാലയുടെ നാലുവർഷ ബിരുദ (ഓണേഴ്സ് )പഠനത്തെക്കുറിച്ച് മുഖാമുഖം പരിപാടി നടത്തപ്പെടുന്നു.പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കും സർവകലാശാല റൂൾസ് ആൻഡ് റെഗുലേഷൻസ് കമ്മിറ്റി കൺവീനർ ഡോ.എ. എസ് സുമേഷ് വിവിധ കോഴ്സുകളെ കുറിച്ച് വിശദീകരിക്കും. പ്രിൻസിപ്പൾ ഡോ.അജയപുരം ജ്യോതിഷ് കുമാർ, സിൻഡിക്കേറ്റ് അംഗം പി ഹരികൃഷ്ണൻ,അഡ്മിഷൻ നോഡൽ ഓഫീസർ രേഖ കെ നായർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽ ദീപ്തി എന്നിവർ പ്രസംഗിക്കും.