പ്ലസ് ടൂ, എസ് എസ് എൽ സി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മുള്ളരിക്കുടി ന്യൂ സ്റ്റാർ ലൈബ്രറി ആദരിച്ചു


കൊന്നത്തടി പഞ്ചായത്തിലെ മുള്ളരിക്കുടി ഗ്രാമത്തിൽ നിന്നും പ്ലസ് ടൂ,എസ് എസ് എൽ സി
പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മുള്ളരിക്കുടി ന്യൂസ്റ്റാർ ലൈബ്രറി ആദരിച്ചു.
SSLC പരീക്ഷയിൽ A+ നേടിയ കുട്ടികളായ സായന്ത് ശിവൻ, അഞ്ജലി അജയൻ, കൃഷ്ണ പ്രകാശ്, കൃഷ്ണ സിജു
എന്നിവരെയും
plus TwoA+ നേടിയ കുട്ടികളായ നന്ദദേവ് ജനിൽ, അനുഷ അജയൻ, ആഗ്നസ് മരിയ ബിജു എന്നിവരെയുമാണ് വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചത്.
ന്യൂ സ്റ്റാർ
ലൈബ്രറി പ്രസിഡൻ്റ് ബാബു
കളപ്പുരയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കവിയും മാധ്യമപ്രവർത്തകനുമായ
ആൻ്റണി മുനിയറ വിദ്യാർത്ഥികൾക്ക്
മെമൊൻ്റോ സമ്മാനിച്ചു.
ചടങ്ങിൽ വായനശാല സെക്രട്ടറി
അശ്വിൻ ബെന്നി സ്വാഗതം പറഞ്ഞു
(മുൻ ലൈബ്രറി പ്രസിഡൻറ് സി. വി സുഗുണൻ,
ആഗ്നസ് മരിയ ബിജു (പ്രസി.ലൈബ്രറി ബാലസഭ, സിബി കൂനാനിക്കൽ (ലൈബ്ര.കമ്മറ്റി അംഗം) എന്നിവർ പ്രസംഗിച്ചു.