ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും സെമിനാറും നടന്നു
ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ 14-മത് കര്‍ഷക ശ്രേഷ്ഠാ അവാര്‍ഡ് വിതരണവും സെമിനാറും നടന്നു. ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന അവാർഡ് ദാനപരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.മികച്ച ഏലം കര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് പേര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു.
സമ്മിശ്ര കര്‍ഷകന്‍,യുവ കര്‍ഷകന്‍,സാഹസിക കര്‍ഷകന്‍, വനിത കര്‍ഷക, മികച്ച കൃഷി എന്നീ വിഭാഗങ്ങളില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സിനിമാ താരം മണിയൻപിള്ള രാജു സമ്മാനിച്ചു. കർഷകശ്രേഷ്ഠ അവാർഡ് കമ്മിറ്റി ചെയർമാൻ ഫാ.ജോര്‍ജ് മണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു.വണ്ടന്മേട് മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.കുമാർ,സ്പിക് ആൻഡ് ഗ്രീൻ ഫെർറ്റിലൈറ്റേഴ്സ് സ്റ്റേറ്റ് മാർക്കറ്റിംഗ് മാനേജർ
പി.കെ രമേഷ്,ഹോർട്ടി റിസേർച്ച് സെന്റർ മാനേജിംഗ് ഡയറക്ടർ അബ്ദുള്‍ ഗഫൂര്‍, ഹോർട്ടി റിസേർച്ച് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍ തുടങ്ങിയവർ സംസാരിച്ചു.ഏലം കൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗവും എന്ന വിഷയത്തില്‍ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ.എം.മുരുകന്‍ സെമിനാര്‍ നയിച്ചു.
പൊതു പ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾ മാനിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജിൻസൺ വർക്കി, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മാനംങ്കേരി, ഗ്രാമപഞ്ചായത്ത് അംഗം ജോസ് തച്ചാപറമ്പിൽ, കാർഷിക മേഖലയിലെ സംഭാവനകൾക്ക് ഏലം ഗവേഷകൻ പ്രൊ.എം.മുരുകൻ എനിവർക്ക് പുരസ്കാരം നൽകി ആദരിച്ചു.
ഫാ.മാത്യു വടക്കേമുറിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ചാരിറ്റി ഫണ്ട് വിതരണം ഹോർട്ടി റിസേർച്ച് സെന്റർ മാനേജിംഗ് ഡയറക്ടർ അബ്ദുള്‍ ഗഫൂര്‍, ഹോർട്ടി റിസേർച്ച് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍ എന്നിവർ ചേർന്ന് നിർവഹിച്ചു.
തുടർന്ന് കോട്ടയം ഡി ഫോർ ഡാൻസ് ഫാക്ടറി അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമും അരങ്ങേറി.