സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും


സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴയെത്തുടര്‍ന്ന് ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ജില്ലയില്‍ 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്തിരുന്നു. മലയോരമേഖലയിലും ഇടനാടുകളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ പറയുന്നത്.പല സ്ഥലങ്ങളിലും ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്