‘ഭ്രുണഹത്യ അരുതേ’ – പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി
ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവന്‍ സംരക്ഷണ സന്ദേശബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തില്‍ വളരുമ്പോഴും, വളര്‍ന്നതു ശേഷവും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഈ ക്യാമ്പയിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് പ്രൊ ലൈഫ് ചൂണ്ടി കാട്ടുന്നു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സമ്മേളനത്തില്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെയും കെസിബിസി പ്രൊ ലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ സഭയുടെ കുടുംബപ്രേക്ഷിത വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കലിനും കാഞ്ഞിരപ്പള്ളി രൂപത പ്രൊ ലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോസുകുട്ടി മേച്ചേരിതകിടിക്കും പോസ്റ്ററുകള്‍ കൈമാറി പ്രകാശനം ചെയ്തു. ജനിക്കാനും ജീവിക്കാനുമുള്ള ഒരോ കുഞ്ഞിന്റെയും അവകാശം സംരക്ഷിക്കപ്പെടണമെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടി സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും പ്രസ്ഥാനങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രൊ ലൈഫ് അപ്പോസ്തലെറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ, ബ്രദര്‍ എബ്രഹാം ചക്കാലയ്ക്കല്‍, രൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി