ഹൈറേഞ്ച് ബസ് സൗഹൃദ സംഘം സഹായനിധി വിതരണം ചെയ്തു
രാപകലില്ലാതെ യാത്രക്കാരുമായുന്ന ജീവനക്കാർക്ക് ആരോഗ്യം നഷ്ടമായാൽ ആരും സഹായത്തിനുണ്ടാവില്ല
ഇത് തിരിച്ചറിഞ്ഞാണ് ബസ് ജീവനക്കാർ വാട്ടസാപ്പ് കൂട്ടായ്മ ആരംഭിച്ചത്.
കട്ടപ്പനയുടെ കുടിയേറ്റ കാലം മുതലുള്ള ജീവനക്കാരെ കണ്ടുപിടിച്ച് അംഗങ്ങളുമാക്കി. കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയാണ് ഏറ്റവും അർഹതയുള്ള ജീവനക്കാർക്ക് വിതരണം ചെയ്തത്.
കട്ടപ്പന പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് നടന്ന യോഗത്തിൽ വെച്ചാണ് ധനസഹായം വിതരണം ചെയ്തത്. അദ്ധ്യാപികയും കവിയത്രിയുമായ സല്‍മാ ശ്യാം ഉദ്ഘാടനം ചെയ്യുകയും ധനസഹായം വിതരണം ചെയ്യുകയും ചെയ്തു.
എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകളില്‍ വിജയം നേടിയ അംഗങ്ങളുടെ കുട്ടികളേയും ,കൂട്ടായ്മയോട് സഹകരിച്ച് രക്തം ദാനം നടത്തിയ
അശ്വനി ചെറിയാന്‍ ,കട്ടപ്പനയിലെ ചുമട്ട് തൊഴിലാളികളായ ജോമോന്‍ ജോസഫ് , ബിനു കെ എസ് എന്നിവരേയും ചടങ്ങില്‍ ആദരിച്ചു..
യോഗത്തിൽ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡൻ്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബസ് ഓണേഴ്സ് ഓപ്പറേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി ഷാജി മാത്യു, മധുസൂദനൻ നായർ, സി മോൻസി , ബാബു ടി യു ,കുര്യാച്ചൻ എന്നിവർ സംസാരിച്ചു.