Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
NCERT പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്


എന്‍സിഇആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചതിന് കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. എന്‍സിഇആര്‍ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 1,5,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വ്യാജമായി അച്ചടിച്ചത്.
എന്‍സിഇആര്‍ടിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തിലധികം പുസ്തകങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ കോപ്പികള്‍ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ പാഠപുസ്തകങ്ങളുടെ വില്‍പന നടത്തിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.