Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉഷ്ണതരംഗം: വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം


അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍ക്കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്ത നിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. പരമാവധി 37,500 രൂപയാകും ലഭിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.