ഇടുക്കി ജില്ലയെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കർഷകരേ സംരക്ഷിക്കണമെന്ന് കേരള കർഷക യൂണിയൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കർഷകർക്ക് നിലനിൽക്കുവാനുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്നും നേതാക്കൾ പറഞ്ഞു.
മുൻ വർഷങ്ങളിലില്ലാത്ത വിധം കഠിനമായ വരൾച്ച ഇടുക്കി ജില്ലയിലേ കാർഷിക മേഖലയേ തകർത്തു കൊണ്ടിരിക്കുകയാണ്. ഏലം, കുരുമുളക്, കൊക്കോ, ജാതി, കാപ്പി, തെങ്ങ് തുടങ്ങിയ കൃഷികൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതോടൊപ്പം തന്നേ ക്ഷീരമേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇടുക്കി ജില്ലയേ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് ബാങ്ക് കൺസോഷ്യം വിളിച്ചുചേർത്ത് ജപ്തി നടപടികൾ നിർത്തിവച്ച് കാർഷിക വായ്പക്ക് രണ്ട് വർഷം വരെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യണം.
വരൾച്ച മൂലം നശിച്ച കൃഷികൾ പുനർജീവിപ്പിക്കുന്നതിന് പലിശ രഹിത വായ്പകൾ ലഭ്യമാക്കു തോടൊപ്പം കൃഷികൾക്ക് സബ്സിഡികൾ ലഭ്യമാക്കുകയും ചെയ്ത് കർഷകരേ സംരക്ഷിതണമെന്നും കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ്. ബിനു ഇലവുംമൂട്ടിൽ, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളിൽ, ജില്ലാ സെക്രട്ടറി ജയ്സൺ അത്തി മൂട്ടിൽ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ റ്റി.വി. ജോസുകുട്ടി, പി.ജി.പ്രകാശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.