കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച; ശശികലയോടല്ലാതെ അല്ലാതെ ശൈലജയെ ആരോട് ഉപമിക്കും: രാഹുൽ മാങ്കൂട്ടത്തിൽ


ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ സംഘപരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
ബിജെപി സ്ഥാനാർഥി അനിൽ ആന്റണി വീടിൻ്റെ വാതിൽക്കൽ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജൻ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എൻഡിഎയിലാണോ പാർട്ടിയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകുന്ന ഇന്ത്യയിൽ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ സംഘപരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
തകർന്ന ടീച്ചർ ഏജൻസിയുടെ സഹായത്തോടെ നിർമിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകർന്നുവീണു. സിപിഐഎം ഹാൻഡിലുകൾ പോലും ലീഗിന്റെ കൊടി കാണുമ്പോൾ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വർഗീയ പരാമർശമാണിത് എന്നും അദ്ദേഹം പറഞ്ഞു.
കെകെ ശൈലജയെ പികെ ശശികലയുമായി താരതമ്യപ്പെടുത്തിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരിഹാസം. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായെന്നും രാഹുൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ‘വർഗീയ ടീച്ചറമ്മ’ എന്നും കെകെ ശൈലജയെ പരിഹസിച്ചു.