Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ 30 ന്


കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക് നടത്തും. സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.