നാട്ടുവാര്‍ത്തകള്‍
ഇടുക്കിക്ക് ഭൂപ്രശ്നങ്ങളിൽനിന്ന് ഉടൻ മോചനം ലഭിക്കും: മന്ത്രി റോഷി അഗസ്റ്റിൻ


ഇടുക്കിക്ക് ഭൂപ്രശ്നങ്ങളിൽനിന്ന് ഉടൻ മോചനം ലഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഭൂപതിവ് ചട്ടങ്ങളിലെ ഭേദഗതി സർക്കാർ വാഗ്ദാനം ചെയ്തതുപോലെ ഉടൻ നടപ്പിലാക്കും. നിർമാണ നിരോധനമടക്കമുള്ള ഇടുക്കിക്കാരുടെ ഭൂപ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ ജനങ്ങളുടെ ആവശ്യങ്ങളോടും നിർദേശങ്ങളോടും പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ക്ലാസുകൾ ഉടൻ ആരംഭിക്കും. ഇടുക്കി പാക്കേജിൽ പ്രഖ്യാപിച്ച 12,000 കോടി രൂപയുടെ പദ്ധതി എല്ലാ വകുപ്പുകളുടെ സഹകരണത്തോടും ഒപ്പം നടപ്പിലാക്കും. ടൂറിസം കേന്ദ്രങ്ങളിലെ വാക്സിനേഷൻ വേഗത്തിലാക്കും. ജലജീവൻ പദ്ധതി പൂർത്തിയാകുന്നതോടെ ശുദ്ധജല ക്ഷാമം നേരിടുന്ന ഒരു പ്രദേശവും കേരളത്തിൽ ഉണ്ടാവില്ല എന്നും മന്ത്രി പറഞ്ഞു.