നാട്ടുവാര്‍ത്തകള്‍
ഓട്ടോറിക്ഷയിലെ രഹസ്യ അറയിൽ വിദേശ മദ്യവും പണവും: 4 ലീറ്റർ മദ്യവും 60,000 രൂപയും പിടികൂടി


ചെറുതോണി ∙ ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ലീറ്റർ വിദേശ മദ്യവും 60,000 രൂപയും കഞ്ഞിക്കുഴി പൊലീസ് പിടിച്ചെടുത്തു. എസ്എച്ച്ഒ സിബി തോമസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ചൂടൻ സിറ്റി കോതപ്പള്ളി ബിനോ ചാക്കോയുടെ ഓട്ടോറിക്ഷയിലെ രഹസ്യ അറയിൽ നിന്നും വിദേശ മദ്യവും പണവും പിടിച്ചെടുത്തത്. ബിനോ ചാക്കോയെ അറസ്റ്റ് ചെയ്ത പൊലീസ് ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. പരാതിയുടെഅടിസ്ഥാനത്തിൽ, പ്രദേശത്ത് പരിശോധനകൾ ആരംഭിച്ചിരുന്നു. TAGS: