അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ തൊഴിലുറപ്പ് പദ്ധതിയിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളയിലെയും അഴിമതി; സമഗ്ര അന്ന്യോഷണം വേണം


ഉപ്പുതറ: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ തൊഴിലുറപ്പ് പദ്ധതിയിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളയിലെയും അഴിമതി സംബന്ധിച്ചു സമഗ്രമായവിജിലന്‍സ് അനേ്വഷണം വേണമെന്ന് ബി.ജെ.പി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതി നടത്തിയ ജീവനക്കാരെ പിരിച്ചു വിട്ട ജില്ലാ കലക്ടറുടെ നടപടി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അഴിമതി കണ്ടുപിടിച്ച പഞ്ചായത്ത് സെക്രട്ടറിയെ ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റിയ ഭരണ കക്ഷിയുടെ നടപടി ദൂരുദേശപരമാണ്. നിലവില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ഉന്നത സ്വാധീനം ഉപയോഗിച്ച് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ഭാരവാഹികളായ ബിനു, എം.എന്‍. പ്രസന്നന്‍, സജിന്‍ കരുനാട്ട്, പ്രദീപ് പുള്ളോലില്‍ എന്നിവര്‍ അറിയിച്ചു.