നാട്ടുവാര്‍ത്തകള്‍
സാധാരണക്കാരുടേയും ദളിത്-ആദിവാസി വിഭാഗങ്ങളുടേയും ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നിവേദനം നല്‍കി

പീരുമേട്: സാധാരണക്കാരുടേയും ദളിത്-ആദിവാസി വിഭാഗങ്ങളുടേയും ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട്
ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി നിവേദനം നല്‍കി. പീരുമേട് താലൂക്ക് പ്രസിഡന്റ് കെ.വി. പ്രസാദിന്റെ നേതൃത്ത്വത്തിലാണ് പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന് നിവേദനം നല്‍കിയത്. സുബാഷ്, കെ. രാജു, പ്രിയമോള്‍ അനീഷ്, ടി.കെ. ഷൈജു, കെ.സി. രാജീവ്, സുരേഷ്, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.