Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന ബാർ അസോസിയേഷൻ അംഗം അഡ്വക്കേറ്റ് ജീവൻ പ്രസാദിനെതിരെ ഉണ്ടായ ആക്രമണത്തെ കട്ടപ്പന ബാർ അസോസിയേഷൻ യോഗം ചേർന്ന് അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു
ബാർ അസോസിയേഷൻ അംഗത്തിനെതിരെ ഉണ്ടായ അക്രമത്തെ സംബന്ധിച്ച് കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തുന്നതിന് യോഗം ആവശ്യപ്പെടുകയും അക്രമം സംബന്ധിച്ച് വിവരങ്ങൾ ബാർ കൗൺസിലിന്റെയും ഉന്നത പോലീസ് അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ജെം കോരസൺ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി അഡ്വക്കേറ്റ് ബിജു സ്കറിയ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. അഡ്വക്കേറ്റ് ടോം തോമസ്, അഡ്വക്കേറ്റ് ജോർജ് വേഴാമ്പതോട്ടം, അഡ്വക്കേറ്റ് ബെന്നി ജോസഫ്, അഡ്വക്കേറ്റ് ഷാജി കുര്യൻ, അഡ്വക്കേറ്റ് അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.