പരസ്യ പ്രചരണം കളറാക്കി ജോയ്‌സ് ജോർജ്.എൽഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന കൊട്ടിക്കലാശം ചെങ്കടലായി മാറി
കട്ടപ്പന : ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന കൊട്ടിക്കലാശം ചെങ്കടലായി മാറി
ഇടുക്കി കവലയിൽ നിന്നും റോഡ് ഷോയായിട്ടായിരുന്നു സ്ഥാനാർഥി ഹൃദ്യയ നഗരത്തിലേയ്ക്ക് എത്തിയത്.ബൈക്ക് റാലിക്ക് പുറമെ ജോയ്‌സ് ജോർജിന്റെ കട്ടൗട്ടറുകളുമായി നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. ‘കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ നൃത്താവിഷ്ക്കാരവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു.തിരഞ്ഞെടുപ്പിൽ വലിയ ശുഭപ്രതീക്ഷയുണ്ടെന്നും,വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സ്ഥാനാർത്ഥി ജോയ്സ് ജോർജ് പറഞ്ഞു. ആറ് മണി വരെയായിരുന്നു പരസ്യപ്രചരണത്തിനുള്ള സമയം.കൃത്യം 5.59 ന് കൊട്ടിക്കലാശം അവസാനിപ്പിച്ച് സ്ഥാനാർത്ഥി മടങ്ങി.എൽഡിഎഫ് ജില്ലാ നേതാക്കളായ സിവി വർഗ്ഗീസ്, കെ സലിം കുമാർ, ജോസ് പാലത്തിനാൽ തുടങ്ങിയ നേതാക്കൾ ജോയ്സിനൊപ്പമുണ്ടായിരുന്നു.
ഗാന്ധിസ്ക്വയറിൽ എൻഡിഎയുടെ പ്രാദേശിക കൊട്ടിക്കലാശം ഉണ്ടായിരുന്നതിനാൽ എൽ ഡി എഫിൻ്റെ പ്രകടനം സെൻട്രൽ ജംഗ്ഷനിൽ പോലീസ് തടഞ്ഞത് പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ വാക്കുതർക്കത്തിനും ഉന്തിനും തള്ളിനും ഇടയാക്കിത് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.