ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച രണ്ടു ഭവനങ്ങളുടെ താക്കോൽ കൈമാറി


സ്വപ്ന വീട് ഭവന നിർമ്മാണ പദ്ധതിയിലൂടെ ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം ഭവനരഹിതരായവർക്ക് നിർമ്മിച്ചു നൽകുന്ന ആദ്യ രണ്ട് ഭവനങ്ങളുടെ താക്കോൽ ദാനം ഗത്സിമോൻ അരമനയിൽ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സുകൊണ്ട് നിർവ്വഹിച്ചു.
താക്കോൽ ദാന ചടങ്ങളിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജസ്വിൻ ചാക്കോ സ്വാഗത പ്രസംഗം നടത്തി,
സ്വപ്ന വീട് ഭവനനിർമ്മാണ പദ്ധതി ചെയർമാൻ ശ്രീ. ബിനോയി കുര്യാക്കോസ്
കൺവീനർ ശ്രീ. മാത്യൂ എണ്ണക്കൻ എന്നീവർ ചേർന്ന് താക്കോൽ ഭദ്രാസന മെത്രാപ്പോലീത്തായെ ഏൽപ്പിച്ചു. തദ്ദവസര ത്തിൽ ഒഗേൻ മാർ ദീവന്നാസിയോസ് എഡ്യൂകേഷണൽ ഗൈഡൻസ് കെയർ എന്ന പ്രോഗ്രാമിലൂടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഷോട്ട് ഫിലിം മത്സരത്തിൽ വിജയികളായ ചേറ്റുക്കുഴി മാർ ഗ്രീഗോറിയോസ്, കുങ്കിരിപ്പെട്ടി സെൻറ് തോമസ്, വാഴവര സെന്റ് ഗ്രീഗോറിയോസ് എന്നീ യൂണിറ്റുകൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. യോഗത്തിൽ വന്ദ്യ വൈദികരും യുവജനപ്രസ്ഥാനം ഭാരവാഹികളും പങ്കെടുത്തു. കേന്ദ്ര കമ്മിയംഗം ശ്രീ . മാത്യൂ എണ്ണക്കന് നന്ദി രേഖപ്പെടുത്തി.