പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് നിരോധനം ഏറ്റുവാങ്ങിയ സർക്കാർ നടപടി നിർഭാഗ്യകരം കേരള കോൺഗ്രസ്
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ വിധിന്മേൽ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകി കർഷകർക്കെതിരെ വിധി സമ്പാദിച്ച സംഭവം അത്യന്തം ഗുരുതരവും നിർഭാഗ്യകരവും ആണെന്ന് കേരള കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡൻറ് പ്രൊഫ. എം ജെ ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടയ ഭൂമി പതിച്ചു നൽകിയ സമയത്ത് അതിൽ ഉണ്ടായിരുന്നതും പിന്നീട് വളർന്നതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അനുകൂലമായി കേരള ഹൈക്കോടതിയിൽ നിന്ന് കൈവശ കർഷകർക്ക് ഉത്തരവ് ലഭിച്ചിരുന്നു.
എന്നാൽ ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ 8116/2022 നമ്പറായി സ്പെഷ്യൽ ലീവ് അപ്പിൽ നൽകി.
ഈ അപ്പിൽ വാദം കേട്ട സുപ്രീം കോടതി 1993ലെ വനഭൂമി പതിച്ചു നൽകൽ നിയമപ്രകാരം ഉൾപ്പെടെ പട്ടയം ലഭിച്ച ഭൂമിയിൽ വളർന്ന മരങ്ങൾ മുറിക്കാൻ കർഷകർക്ക് അധികാരമില്ല എന്ന് വിധിച്ചിരിക്കുകയാണ്.
കേരള ഹൈക്കോടതിയുടെ 2022 മെയ് 13 ലെ കർഷകർക്ക് അനുകൂലമായ വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ അപ്പിലിലാണ് പുതിയ വിധി.
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ കർഷകർക്ക് അവകാശമുണ്ടെന്നും ഇതിന് സംസ്ഥാന സർക്കാർ അനുകൂലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നിരന്തരം സമരം നടത്തിയിരുന്നു.
സംസ്ഥാന സർക്കാരിൻറെ കർഷകവിരുദ്ധ നയം ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്.
സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നതിന്റ് പ്രകടമായ ഉദാഹരണമാണ് ഇതെന്നും എം ജെ ജേക്കബ് പറഞ്ഞു
സുപ്രീം കോടതി വിധിയോടെ പട്ടയ ഭൂമിയിലെ മരം മുറിക്കൽ എന്നെന്നേക്കുമായി അവസാനിക്കും. ഇടുക്കി ജില്ലയിലെ ഭൂമി പതിച്ചു നൽകുന്നതിനെതിരെകേരളാ ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി നടത്തുകയാണ് എന്നും ജേക്കബ് ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ കേരള കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡൻറ് ജോയി കുടക്കച്ചിറ, ചെറിയാൻ പി.ജോസഫ് എന്നിവരും പങ്കെടുത്തു.