കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിലെ കലുങ്കുകളുടെ നിർമ്മാണം വൈകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം
കട്ടപ്പന:നിർദിഷ്ട മലയോര ഹൈവേയിലെ കലുങ്കുകളുടെ നിർമ്മാണം വൈകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം.സ്കൂൾകവലയിലും നരിയംപാറയിലുമാണ് കലുങ്ക് നിർമ്മാണം വലിയ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നത്.കട്ടപ്പന -നരിയമ്പാറ റീച്ചിലെ ബി എം ബിസി ടാറിങ് ഉൾപ്പടെ പൂർത്തിയാക്കിയിട്ടും കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിർത്തിയിട്ടതാണ്ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.സ്കൂൾകവലയിലും, നരിയമ്പാറ പ്ലാമൂട് ജങ്ഷനിലുമാണ് കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ വൺവേയായി ട്രാഫിക് നിയന്ത്രിച്ചിരിക്കുന്നത്.ഇടുക്കികവലയിൽ നിന്നും സെന്റ് ജോൺസ് ആശുപത്രി റോഡ് വഴിയും വാഹനങ്ങൾ എത്തുന്ന സ്കൂൾ കവലയിലാണ് മണിക്കൂറുകളോളം ഗതാഗതം നിശ്ചലമാകുന്നത്.ഇടുക്കി കവല- നരിയമ്പാറ പാറ റീച്ചിലെ മറ്റ് കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായതാണ്.എന്നാൽ എസ്റ്റിമേറ്റിലെ പിഴവ് മൂലം സ്കൂൾകവല,പ്ലാമൂട് ജങ്ഷൻ എന്നിവിടങ്ങളിലെ കലുങ്കുകൾ ഉൾപ്പെട്ടിരുന്നില്ല.ഇതാണ് നിലവിലെ സാങ്കേതിക തടസം എന്നാണ് സൂചന. നിർമ്മാണം പകുതിയിൽ നിർത്തിവച്ചതോടെ പൊതുജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.സ്കൂൾ കവലയിൽ വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും ട്രാഫിക്ക് നിയന്ത്രിക്കാൻ ജീവനക്കാരെ ഏർപ്പെടുത്താത്തതാണ് ഇപ്പോഴത്തെ ഗതാഗത കുരുക്കിന് കാരണം.