തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം

അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിനു കീഴില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ യോഗാ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍പരിചയമുളളവര്‍ക്കും അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനപരിധിയില്‍ സ്ഥിരതാമസമുളള പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 20 ന് മുന്‍പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6238599660







































































































