ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‍സ് ജോര്‍ജിന്റെ തൊടുപുഴ മണ്ഡലം സ്വീകരണ പര്യടനം ആവേശമായി
സ്‍ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. പൂക്കൂടകള്‍, കണിക്കൊന്ന, രക്തഹാരം, വാഴക്കുല, പഴങ്ങള്‍, കിരീടം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ സ്‍നേഹമായി നല്‍കി. രാവിലെ എട്ടിന് മണക്കാട് കുന്നത്തുപാറയില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ ഐ ആന്റണി ഉദ്ഘാടനംചെയ്‌തു. വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹന റാലിയുടെയും അകമ്പടിയില്‍ തുറന്നജീപ്പില്‍ പര്യടനം തുടങ്ങി.
ചിറ്റൂര്‍, അരിക്കുഴ, വഴിത്തല, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, ഒളമറ്റം, തുടങ്ങനാട്, കോലാനി, കാഞ്ഞിരമറ്റം, കാരിക്കോട്, തെക്കുംഭാഗം, ഇടവെട്ടി, പട്ടയംകവല, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, പാറ, വെങ്ങല്ലൂര്‍, ജ്യോതി സൂപ്പര്‍ ബസാര്‍ തുടങ്ങിയയിടങ്ങള്‍ പിന്നിട്ട് വൈകിട്ട് 6.30ന് മങ്ങാട്ടുകവലയില്‍ സമാപിച്ചു. അരിക്കുഴയിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം ആശ വർഗീസ് തന്റെ കൃഷിയിടത്തിൽ വിളഞ്ഞ തണ്ണിമത്തനും കുക്കുമ്പറും മുല്ലപ്പൂമാലയും നല്‍കി.
കരിങ്കുന്നത്ത് റോളർ സ്‍കേറ്റിങ് താരങ്ങള്‍ പര്യടനത്തിന് അകമ്പടിയായി. തൊടുപുഴ ടൗൺ ഹാളിന് ഗരുഡൻ പറവയുമെത്തി. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനംചെയ്‍തു. കാഞ്ഞിരമറ്റം ജങ്ഷനിലെ സ്വീകരണ കേന്ദ്രത്തില്‍ മന്ത്രി രാമചന്ദ്രൻ കാടന്നപ്പള്ളി സംസാരിച്ചു.
എൻ ശശിധരൻ നായര്‍ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളില്‍ കെ കെ ശിവരാമന്‍, കെ പി മേരി, ടി ആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍, മുന്‍ എംഎല്‍എ പി സി ജോസഫ്, ജിമ്മി മറ്റത്തിപ്പാറ, വി ആര്‍ പ്രമോദ്, റെജി കുന്നംകോട്ട്, വി ബി ദിലീപ്, പി കെ വിനോദ്, പി പി ജോയി, എംജ ജോണ്‍സണ്‍, ജയകൃഷ്‍ണൻ പുതിയേടത്ത്, ജോര്‍ജ് അഗസ്റ്റിന്‍, ടി ബി സുബൈര്‍, ജോണ്‍ തോട്ടത്തില്‍, പി ജെ രതീഷ്, എം ലതീഷ്, അനില്‍ രാഘവന്‍, കെ കെ ഭാസ്‍കരൻ, പോള്‍സണ്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.