അവധിക്കാലം ആഘോഷിക്കാന്‍ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
വിദ്യാലയങ്ങള്‍ വേനലവധിക്കായി അടയ്‌ക്കുകയും റംസാന്‍ – വിഷു അവധികള്‍ എത്തിയതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമായി.
കടുത്ത ചൂടില്‍നിന്നും ആശ്വാസം നേടുന്നതിനായി മറ്റ് ജില്ലകളില്‍നിന്നും കുടുംബ സമേതം ഇടുക്കിയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പരീക്ഷയുടെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന കേന്ദ്രങ്ങള്‍ ഉണര്‍ന്നത് വ്യാപാരികള്‍ക്കും ഉണര്‍വായി.
കളംനിറഞ്ഞ് ടൂര്‍
ഓപ്പറേറ്റര്‍മാര്‍
പലരും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടു ത്തിരിക്കുന്ന സ്‌ഥലങ്ങളിലേക്കുള്ള യാത്രയും താമസവും ബുക്ക് ചെയ്‌തു കഴിഞ്ഞു. കനത്ത ചൂടില്‍നിന്നും ജീവിതത്തിരക്കുകളില്‍നിന്നും താല്‍ക്കാലികമായെങ്കിലും മാറി നിന്ന് കുടുംബത്തോടൊപ്പം ഏതാനും ദിവസം ആസ്വദിക്കാമെന്ന നിലയ്‌ക്കാണ് പലരും ഈ അവധിക്കാല യാത്രകളെ കാണുന്നത്. ഇത്തരക്കാര്‍ക്കായി ഇടുക്കിയുടെ വിവിധ പ്രദേശങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്. അന്യ ജില്ലകളില്‍നിന്ന് ഒട്ടേറെ പേരാണ് ജില്ലയുടെ കുളിര്‍മയും സൗന്ദര്യവും നുകരാന്‍ എത്തുന്നത്. ഇവര്‍ക്കായി ജില്ലാ ടൂറിസം കൗണ്‍സിലും റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകളും സൗകര്യങ്ങള്‍ ഒരുക്കികഴിഞ്ഞു.
മുന്നില്‍ വാഗമണ്ണും
മൂന്നാറും തേക്കടിയും
വാഗമണ്ണിലും മൂന്നാറിലും തേക്കടിയിലുമാണ് ഈ അവധിക്കാലം ആഘോഷിക്കാന്‍ കൂടുതല്‍ പേരെത്തുന്നത്. തേക്കടിയിലെത്തുന്നവര്‍ക്ക് കാനന സൗന്ദര്യം ആസ്വദിച്ച് ബോട്ടിംഗിനും ട്രക്കിങ്ങിനും അവസരമുണ്ട്. വാഗമണ്ണില്‍ മൊട്ടക്കുന്നുകളുടെ മനോഹാരിതയും പൈന്‍മരക്കാടുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ഡി.ടി.പിസിയുടെ നേതൃത്വത്തിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ വിവിധ റൈഡുകള്‍, പാരാ?ൈഡിങ്ങ്, ?ാസ് ബ്രിഡ്‌ജ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നാറില്‍ ഡി.ടി.പി.സി.യുടെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, രാജമല ദേശീയോദ്യാനം, ടോപ് സേ്‌റ്റഷന്‍ വ്യൂപോയിന്റ്, കുണ്ടള, മാട്ടുപ്പെട്ടി, പൊന്‍മുടി ഡാമുകള്‍ എന്നിവയാണ് പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍. മാട്ടുപ്പെട്ടിയിലും കുണ്ടളയിലും പൊന്‍മുടിയിലും ബോട്ടിങ്ങും ആസ്വദിക്കാം.
സന്ദര്‍ശകര്‍ക്ക്
കാഴ്‌ചയൊരുക്കി
ടൂറിസം കേന്ദ്രങ്ങള്‍
മറയൂരും കാന്തല്ലൂരും സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. ഇതിനു പുറമേ കാട്ടാനകളെ അടുത്തുകാണാന്‍ കഴിയുന്ന മാങ്കുളം ആനക്കുളവും ഇപ്പോള്‍ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. ഇടുക്കി, ചെറുതോണി ഡാമുകള്‍ അവധിക്കാലത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി തുറന്നതോടെ ഇവിടേക്കും ആളു കളുടെ ഒഴുക്കാണ്. ഡി.ടി.പി.സി.യുടെ ഹില്‍ വ്യൂ പാര്‍ക്ക്, ആര്‍ച്ച് ഡാം, ബോട്ടിങ്, കൊലുമ്ബന്‍ സമാധി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാമക്കല്‍മേടാണ് ജില്ലയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. കുറവന്‍കുറത്തി ശില്‌പവും വ്യൂ പോയിന്റും കാറ്റാടിപ്പാടവും ഇവിടെ ആസ്വദിക്കാം. ആമപ്പാറ വ്യൂ പോയിന്റാണ് സമീപത്തെ മറ്റൊരു സന്ദര്‍ശന സ്‌ഥലം.തൊടുപുഴയ്‌ക്കു സമീപത്തെ മലങ്കര ഡാം, തൊമ്മന്‍കുത്ത്, കാറ്റാടിക്കടവ്, ഇടുക്കി കാല്‍വരിമൗണ്ട്, അഞ്ചുരുളി, അയ്യപ്പന്‍കോവില്‍, കുട്ടിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, രാജാക്കാട് ശ്രീകൃഷ്‌ണപുരം തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളാണ് വിസ്‌മയക്കാഴ്‌ചകളുമായി ഈ അവധിക്കാലത്ത് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.