നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില് ഇന്റര്‍വ്യൂ


ഇടുക്കി ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ് -19 രോഗബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുളള ജെ.പി.എച്ച്.എന്‍ ഗ്രേഡ്-1, ഗ്രേഡ്-2 ഒഴിവുകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ (45 ഒഴിവുകള്‍) നിയമനം നടത്തുന്നതിന് നേരിട്ടുളള അഭിമുഖം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ 9 രാവിലെ 10 മുതല്‍ നടക്കും. ജെ.പി. എച്ച്.എന്‍ കോഴ്‌സ്, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.