Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുറുന്തോട്ടി വിറ്റ് വർഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഒരു ഗ്രാമമുണ്ട് കേരളത്തിൽ



പാലക്കാട്: ആയുര്‍വ്വേദ മരുന്നുകളുടെ മഹത്ത്വത്തെക്കുറിച്ചു പറയുമ്പോൾ മറക്കാന്‍ പാടില്ലാത്ത ഒരു ഗ്രാമമുണ്ട്.

പാലക്കാട് പഴനിയാര്‍ പാളയത്തെ കുണ്ടരാംപാളയം. ഇവിടത്തെ മുന്നൂറോളം കുടുംബങ്ങളാണ് സംസ്ഥാനത്തെ പ്രമുഖ ആയൂവേദശാലകള്‍ക്ക് പച്ചമരുന്നുകള്‍ എത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിക്കുപുറമേ, കോട്ടയ്ക്കല്‍, ശ്രീധരി, തൈക്കാട്ട്, കണ്ടംകുളത്തി തുടങ്ങിയ ഔഷധശാലകളിലേക്കും ആവശ്യമായ പച്ചമരുന്നിന്റെ പകുതിയിലേറെയും നല്‍കുന്നത് കുണ്ടരാംപാളയത്തുള്ളവരാണ്.

സൂര്യോദയത്തിനുമുമ്ബേ തുടങ്ങും പച്ചമരുന്ന് തേടിയുള്ള യാത്ര. അന്തിമയങ്ങുമ്ബോഴേക്കും ഒരു ലോഡ് പച്ചമരുന്നുമായി തിരിച്ചെത്തും. മലയോരപ്രദേശമാകെ ചുറ്റിയും ഉള്‍ക്കാടുകയറിയും ശേഖരിക്കുന്ന പച്ചമരുന്നുകള്‍ വാങ്ങാന്‍ ഏഴു സംഭരണശാലകളുണ്ട്. പ്രതിദിനം 700 മുതല്‍ 1000 രൂപ വരെ ഓരോരുത്തര്‍ക്കും ലഭിക്കും.

ഒരു മാസം 100 ടണ്‍


പച്ചിലകളും വേരുകളും മരത്തോലുകളുമാണ് സംഭരണശാലകളിലേക്കു നല്‍കുന്നത്. ഓരോ സംഭരണകേന്ദ്രത്തില്‍ നിന്നും രണ്ടാഴ്ച കൂടുമ്ബോള്‍ എട്ട് ടണ്ണോളം സാധനങ്ങള്‍ ഔഷധശാലകളിലേക്ക് പോകും. ഏഴു സംഭരണ ശാലകളില്‍നിന്നായി ഒരുമാസം നൂറിലേറെ ടണ്‍ പച്ചമരുന്നാണ് കൊണ്ടുപോകുന്നത്.

കുറുന്തോട്ടിക്ക് 72 ലക്ഷം

പ്രധാന സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ടു ടെന്‍ഡറുകള്‍ വിളിക്കും. ഒരു ടെന്‍ഡറില്‍ കുറഞ്ഞത് 30,000 കിലോയാണ് ആവശ്യപ്പെടുക. കുറുന്തോട്ടിക്ക് കിലോയ്ക്ക് 120 രൂപ. ഒരു സീസണില്‍ 30,000 കിലോയ്ക്ക് 36 ലക്ഷം രൂപ ലഭിക്കും. രണ്ടു സീസണിലും കൂടി പ്രതിവര്‍ഷം 72 ലക്ഷം രൂപയുടെ ഇടപാട് നടക്കും.

”കുണ്ടരാംപാളയത്ത് പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ പച്ചമരുന്ന് പറിക്കാനാണ് കുട്ടികളും യുവാക്കളും പോയിരുന്നത്. പുതുതലമുറയ്ക്ക് ഈ തൊഴിലിനോട് താത്പര്യം കുറവാണ്.

– ആന്റണി

പച്ചമരുന്ന് മൊത്ത കച്ചവടക്കാരന്‍

പച്ചമരുന്നും വിലയും (കിലോയ്ക്ക്)

 കുറുന്തോട്ടി – 120

 ആടലോടകം – 60

 തിരുതാളി – 50

 കൂവളം -30

 കഞ്ഞുണ്ണി – 60

 കറ്റാര്‍വാഴ – 25

 ചെറുതേക്ക് – 170

 ഉഴിഞ്ഞ – 40

 ചെമ്ബര – 60

 മുഞ്ഞ വേര് – 40

 നീര്‍മാതളം – 50

 വയല്‍ച്ചുള്ളി – 35

 നീല അമരി – 55

 കാട്ടുചേന – 70

 ദന്തപ്പാല – 65

 ചിറ്റമൃത് – 40

 കരുനൊച്ചി വേര് – 45

 വയല്‍ ചുള്ളി – 35

 വഴുതന വേര് – 25

 ഇളനീര്‍ പൂക്കുല – 40









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!