നാട്ടുവാര്‍ത്തകള്‍
അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു


ഗ്രാമ വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് ഫയലുകള്‍ ഓഡിറ്റ് നടത്തി ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഇടുക്കി, അഴുത, കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഓഡിറ്റ് നടത്തേണ്ടത്. പദ്ധതി മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്ന നിരക്ക്, അതില്‍ കുറഞ്ഞ തുക മാത്രമേ പ്രതിഫലമായി നല്‍കുകയുള്ളൂ. താല്പര്യമുള്ളവര്‍ ജൂലൈ 6 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട വിലാസം: പ്രോജക്റ്റ് മാനേജര്‍, ദാരിദ്ര ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ഇടുക്കി 685603 ഫോണ്‍: 04862233027