Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സജി മഞ്ഞക്കടമ്പിൽ രാജിവച്ചു; ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് സജി


കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ചു. മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി.
പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണത്തിന് പോലും പങ്കെടുപ്പിച്ചില്ല. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.
ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിത്വത്തിന് അവകാശവാദമുന്നയിച്ച് സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നും ഇക്കുറി സീറ്റ് തനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞിരുന്നു.