മദ്യലഹരിയില്‍ വാക്കുതര്‍ക്കം,വണ്ടിപ്പെരിയാറില്‍ യുവാവിനെ കുത്തിക്കൊന്നു


വണ്ടിപ്പെരിയാർ തേങ്ങാക്കൽ പള്ളിക്കടയിൽ വച്ചാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രി 11 30 കൂട്ടിയായിരുന്നു കൊലപാതകം നടന്നതായി പോലീസ് പറയുന്നത്. സെക്കൻഡ് ഡിവിഷനിൽ താമസിക്കുന്ന അശോക് കുമാർ 22നാണ് കുത്തേറ്റത്. കൊലപാതകത്തിൽ പള്ളിക്കട സ്വദേശി സുതീഷ് 19 നെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുതീഷ് പള്ളിക്കടയിൽ സൗണ്ട് സർവീസ് നടത്തുന്ന ആളാണ്.
ഇയാളുടെ കടക്ക് മുൻപിൽ വച്ചാണ് അശോക് കുമാറിനെ ചെറിയ കത്തി ഉപയോഗിച്ച് ചങ്കിൽ കുത്തി പരിക്കേൽപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ അശോക് കുമാറിനെ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും വഴിക്ക് വച്ച് മരണം സംഭവിക്കുകയായിരുന്നു. ഈ സ്ഥലത്ത് അമ്പലത്തിൽ ഉത്സവവും പള്ളി പെരുന്നാളും നടക്കുന്നതിന് ഇടയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. സമാനമായ സംഭവം കഴിഞ്ഞ ശിവരാത്രി ദിനത്തിൽ വണ്ടിപ്പെരിയാറിലും സംഭവിച്ചിരുന്നു.