Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംങ്കണ്ടം മുണ്ടിയെരുമ ശ്രീ ശുഭാനന്താശ്രമത്തിന്റെ 39 മത് വർഷികവും ശതാബ്ദി ആഘോഷവും ഏപ്രിൽ 7,8,9 തിയതികളിൽ നടക്കും.


ഏപ്രിൽ ഏഴാം തിയതി വിശേഷാൽ ചടങ്ങുകൾക്ക് പുറമേ നടക്കുന്ന ബാല ജനസമ്മേളനം വിസ്മയ വിജയൻ ഉത്ഘാടനം ചെയ്യും. എട്ടാം തിയതി നടക്കുന്ന വനിതാ സമ്മേളനത്തിൽ ചെറുകോൽ ശ്രീ ശുഭാനന്താശ്രമം സന്യാസിനി വേദാനന്ദനിയമ്മ അധ്യക്ഷത വഹിക്കും.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തംഗം ആരിഫ ആയൂബ് ഉത്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന യുവജന സമ്മേളനം പാമ്പാടുംപാറ ഗ്രാമപഞ്ചായത്തംഗം സി.വി. അനന്ദ് ഉത്ഘാടനം ചെയ്യും.
ഏപ്രിൽ9 ന് രഥ വാഹന ഘോഷയാത്രയും സമാരംഭ സമ്മേളനം നടക്കും.
സമാപന ദിവസം നടക്കുന്ന ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവ തിരുവടികളുടെ ഉത്രാടം ജൻമനക്ഷത്ര ശതാബ്ദി സമ്മേളനം പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസി.വി.ടി. ഷിഹാബ് ഉത്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ ശുഭാന
ന്താശ്രമം ട്രസ്റ്റ് മെമ്പർ സ്വാമി നിത്യാനന്ദൻ, ഷാജി KV കല്ലാർ, സുരേഷ് കുമാർ തട്ടേക്കാനം തുടങ്ങിയവർ പങ്കെടുത്തു.