ജില്ലയിൽ ഒരിടത്തും ലഭിക്കാത്ത വിലക്കുറവിൽ സ്കൂൾ വിപണി ആരംഭിച്ച് കട്ടപ്പന നീതി പേപ്പർ മാർട്ട്


കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് വർഷം മുമ്പ് നീതി പേപ്പർ മാർട്ട് ആരംഭിച്ചത്.
ഓരോ വർഷവും അദ്ധ്യായ വർഷം ആരംഭിക്കുമ്പോൾ ഈ സ്ഥാപനം രക്ഷിതാക്കൾക്ക് ഏറെ അനുഗ്രഹപ്രധമാണ്.
സ്വന്തമായി നിർമ്മിക്കുന്ന മികച്ച നിലവാരമുള്ള നോട്ടുബുക്കുകൾ ഉൾപ്പെടെ വൻ വിലക്കുറവിൽ ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.
സ്കൂൾ വിപണിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവ്വഹിച്ചു.
വെള്ളയാം കുടി സെൻ്റ് ജെറോംസ് UP സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ ആദ്യ വിൽപ്പന സ്വീകരിച്ചു.
മൂന്നാം സീസൺ സ്കൂൾ വിപണിയിൽ വൻ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്.
152 പേജ് 15 ബുക്കിന് 499 രൂപയും 192 പേജ് 11 ബുക്കിന് 609 രൂപായും 160 പേജ് 15 ബുക്കിത് 384 രൂപായുമാണ് വില.
കൂടാതെ സ്കൂൾ ഓഫീസ് സ്റ്റേഷനറി സാധനങ്ങളും വൻ വിലക്കുറവിൽ നീതി പേപ്പർ മാർട്ടിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.
ഉദ്ഘാടനയോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ എം വി ജോർജുകുട്ടി, സെക്രട്ടറി എബ്രാഹാം ഡോമിനിക്ക് എന്നിവർ സംസാരിച്ചു.