കട്ടപ്പനയിൽ പോത്തിറച്ചിക്ക് വില കുറച്ചതിന് പിന്നാലെ നഗരസഭ മീറ്റ് സ്റ്റാള്‍ പൂട്ടി.മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല എന്ന കാരണത്താലാണ് സ്റ്റാൾ അടക്കാൻ ഉത്തരവ് ഇട്ടിരിക്കുന്നത്.
ഇറച്ചി വില കുറച്ച് വാര്‍ത്തകളില്‍ ഇടംനേടിയ കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാള്‍ പൂട്ടി.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് സ്റ്റാള്‍ പൂട്ടിയത്.
2014 ൽ 8 ലക്ഷം രൂപ മുടക്കി നഗരസഭ സ്റ്റാളിന്റ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റാള്‍ പൂട്ടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാൽ സ്റ്റാൾ അടച്ചതോടെ 50 ഓളം തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
മധ്യകേരളത്തില്‍ ഏറ്റവുമധികം പോത്തിറച്ചി വില്‍പ്പന നടക്കുന്ന ടൗണുകളിലൊന്നാണ് കട്ടപ്പന.
വർഷങ്ങളായി കെട്ടിടം ലേലം ചെയ്ത് നൽകുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുയരുകയാണ്.
ഇറച്ചിക്കട കൂടാതെ ഇവിടെ അഞ്ച് സ്ഥാപങ്ങളാണ് പ്രവർത്തിച്ചു വരുന്നതും.
ഇവരും പ്രതിസന്ധിയിലാണ്.
അനധികൃതമായി മാംസം എത്തിച്ച് വിൽക്കുന്ന നിരവധി സ്ഥാപനങ്ങളാണ് കട്ടപ്പനയിൽ പ്രവർത്തിക്കുന്നതും.
പ്രതിദിനം നിരവധിയാളുകളാണ് നഗരസഭയുടെ സ്റ്റാളില്‍ നിന്ന് ഇറച്ചി വാങ്ങുന്നത്.
ഇറച്ചിയുടെ വില കുറച്ചതോടെ കടയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടതും.