കട്ടപ്പന വിമൺസ് ക്ലബ്ബിൻ്റെ വാർഷികാഘോഷവും കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും ചാരിറ്റി വിതരണവും നടന്നു


കട്ടപ്പന വിമൺസ് ക്ലബ്ബിൻ്റെ വാർഷികാഘോഷവും കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും ചാരിറ്റി വിതരണവും നടന്നു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
7 വർഷം മുമ്പാണ് കട്ടപ്പന വുമൺസ് ക്ലബ്ബ് പ്രവർത്തനം തുടങ്ങിയത്.
ഇതിനോടകം കട്ടപ്പനയിൽ നിരവധി സാംസ്ക്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും ഇവർ ചെയ്തുകഴിഞ്ഞു.
7 മത് വാർഷികവും കുടുംബ സംഗമവും ചാരിറ്റി വിതരണവും ആദരിക്കൽ ചടങ്ങും കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റെ റെജി സിബി അദ്ധ്യക്ഷത വഹിച്ചു. പുളിയന്മല ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാദർ അനൂപ് തുരിത്തിമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി.
ക്ലാബ്ബിൻ്റ് ചാരിറ്റി പ്രവർത്തനത്തിൻ്റ് ഭാഗമായി 5 പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹയങ്ങളും നൽകി.
യോഗത്തിൽ മാസ്റ്റേഴ്സ് അത് ലറ്റിക്ക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജോയി ആനിത്തോട്ടത്തെ ആദരിച്ചു.
കട്ടപ്പന സർവ്വീസ് ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി, ക്ലബ്ബ് രക്ഷാധികാരി ആനി ജബരാജ് , വിക്ലബ്ബ് പ്രസിഡൻ്റ് മോനിഷ വിശാഖ്, ബൈജു എബ്രാഹാം , ക്ലബ്ബ് സെക്രട്ടറി ലിസി തങ്കച്ചൻ, ട്രഷറാർ ബിനു ബിജു എന്നിവർ സംസാരിച്ചു.
തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും
നടന്നു.