‘സ്വന്തമായി വാഹനമില്ല,കയ്യിൽ 15000 രൂപ, പേരിൽ 243 കേസ്’; കെ സുരേന്ദ്രന്റെ പത്രിക വിവരങ്ങൾ
വയനാട്ടിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകൾ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്ത്. സ്വത്ത് വിവരങ്ങളുടെ കണക്കിൽ കെ സുരേന്ദ്രന് സ്വന്തമായി വാഹനം ഇല്ല. ആകെ എട്ട് ഗ്രാം സ്വർണം മാത്രമാണ് കയ്യിലുള്ളത്. കെ സുരേന്ദ്രന്റെ പേരിൽ 243 കേസുകളാണ് നിലവിലുള്ളത്. അതിൽ ഒരെണ്ണം വയനാട്ടിൽ രജിസ്റ്റര്‍ ചെയ്തതാണ്. സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസാണത്.
ഭാര്യയ്ക്ക് 32 ഗ്രാം സ്വർണമുണ്ടെന്നും നൽകിയ വിവരങ്ങളിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കൈവശം ആകെ 15,000 രൂപ മാത്രമാണ് ഉള്ളത്. രണ്ടു ബാങ്ക് അക്കൌണ്ടുകളിലായി 77,669 രൂപയുമുണ്ട്. ഇതിന് പുറമെ ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്ന് നാമനിര്‍ദേശ പത്രിക.
അതേസമയം, വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
[11:25 AM, 4/5/2024] Akhil: കോട്ടയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് മറിഞ്ഞുവീണു; ചിരിച്ചുകൊണ്ട് പ്രസംഗം തുടർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് മറിഞ്ഞുവീണു. ചിരിച്ചുകൊണ്ട് പ്രസംഗം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവം തോമസ് ചാഴിക്കാടന്റെ പ്രചാരണ വേദിയിൽ.ചിരിച്ചുകൊണ്ട് പ്രസംഗം തുടർന്ന് മുഖ്യമന്ത്രി.
എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തിയത്. പാല അടക്കം മൂന്നിടത്താണ് മുഖ്യമന്ത്രി പ്രചാരണത്തിന് പങ്കെടുക്കുക.
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ തലയോലപ്പറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. ഇന്ന് രാവിലെ 10-ന് തലയോലപ്പറമ്പിലും ഉച്ചയ്ക്ക് മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കും.