നാട്ടുവാര്‍ത്തകള്‍
പദയാത്ര നടത്തി


പീരുമേട്: പിണറായി സര്‍ക്കാരിന്റെ ആയിരം കോടി രൂപയുടെ വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി. ഏലപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര ബോണാമിയില്‍ നിന്നും ആരംഭിച്ച് ഏലപ്പാറയില്‍ സമാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏലപ്പാറയില്‍ നടന്ന സമാപന സമ്മേളനം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.വി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ. വിജയകുമാര്‍ അധ്യക്ഷധത വഹിച്ചു. ലതിക അനില്‍, പ്രിയ റെജി, ഒ.ജി. സുധീഷ് കുമാര്‍, പി. ശരവണന്‍ എന്നിവര്‍ സംസാരിച്ചു.