നാട്ടുവാര്‍ത്തകള്‍
അഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി


കട്ടപ്പന: അഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി. കട്ടപ്പന സുവർണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പിൽ ബാബു(രവീന്ദ്രൻ) – ശ്രീജ ദമ്പതികളുടെ മകൻ ഗർഷോം(14) ആണ് മരിച്ചത്.വലിയ തുകയ്ക്ക് മൊബൈൽ റീച്ചാർജ് ചെയ്‌തതിനും കൂടുതൽ സമയം മൊബൈൽ ഉപയോഗിച്ചതിനും ഗർഷോമിനെ പിതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. ജിസിയയാണ് സഹോദരി.